Malayalam

വേദശാസ്ത്രത്തില്‍ വേരൂന്നിയ ബ്രഹ്മസൂത്രം

വേദശാസ്ത്രത്തില്‍ വേരൂന്നിയ ബ്രഹ്മസൂത്രം

Malayalam
Updates from :  Janmabhumi Daily : ബ്രഹ്മസൂത്രം കൈകാര്യം ചെയ്യുന്ന വിഷയം അതിഗഹനമാണ്. ഗൂഢമായ അര്‍ഥതലങ്ങളെ സൂത്രരൂപത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള ഇതിനെ അറിയണമെങ്കില്‍ ഓരോ വാക്കിന്റെയും വരിയുടെയും അന്തരാര്‍ഥത്തിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. ഈ ദൗത്യമാണ് ഭാഷ്യം നിര്‍വഹിക്കുന്നത്. ശ്രീശങ്കരഭഗവദ്പാദരുടെ ഭാഷ്യമാണ് അദ്വൈതവേദാന്തപദ്ധതിയില്‍ ഏറ്റവും ശ്രദ്ധേയം. വേദാന്ത ചിന്തയെ കരുത്തുറ്റതാക്കുന്നത് ഭാഷ്യകാരനായ ആചാര്യ പാദങ്ങളാണെന്ന് നിസ്സംശയം പറയാം. ഭാഷ്യരചനയുമായി ബന്ധപ്പെട്ടും അല്ലെങ്കില്‍ ബ്രഹ്മസൂത്രമുള്‍പ്പടെയുള്ള വേദാന്ത ഗ്രന്ഥങ്ങളെ ആഴത്തില്‍ പഠിക്കുമ്പോഴും 5 കാര്യങ്ങളെ ഉള്‍പ്പെടുത്തണം. വിഷയം, സംശയം, പൂര്‍വപക്ഷം, സിദ്ധാന്തം, സംഗതി എന്നിവയാണവ. ബ്രഹ്മസൂത്രത്തിലെ ഒരോ അധികരണത്തിനും കീഴില്‍ ഉപവിഭാഗങ്ങളായും ഇവയെ പറയുന്നു. വേദാന്തപ്രസ്താവനകളെ ചര്‍ച്ച ചെയ്യുന്നതിനെയാണ് വിഷയം എന്ന് പറയുന്നത്
ഐശ്വര്യത്തിന്റെ ഉറവിടം മനഃശക്തി

ഐശ്വര്യത്തിന്റെ ഉറവിടം മനഃശക്തി

Malayalam
Updates from :  Janmabhomi : ജീവിതത്തില്‍ അനൈശ്വര്യം അകലാനും ഐശ്വര്യം കടന്നുവരാനും ആഗ്രഹിക്കാത്തവരാരും ഉണ്ടാകില്ല. എന്നാല്‍, ആഗ്രഹമുണ്ടെന്നല്ലാതെ മിക്ക ആളുകളും ഇതിനായി പ്രത്യേകം പ്രയത്‌നമൊന്നും ചെയ്യാതെ ജീവിതത്തിന്റെ ഒഴുക്കിനോടൊത്ത് സഞ്ചരിക്കയാണ് പതിവ്. അനൈശ്വര്യം വരുമ്പോള്‍ അവര്‍ പറയും, ഭാഗ്യക്കേടാണ് അല്ലെങ്കില്‍, തലവര ഇങ്ങനെയാണ്, എല്ലാം വിധിയാണെന്നൊക്കെ. ഇതെല്ലാം ഈശ്വരനിശ്ചയമാണെന്ന് പറയുന്നവരുമുണ്ട്. നോക്കൂ, ഈശ്വരന്‍, ഐശ്വര്യം എന്നീ രണ്ട് പദങ്ങളും 'ഈശ്' എന്ന ഒരേ സംസ്‌കൃതധാതുവില്‍നിന്ന് ഉണ്ടായതാണ്. അതായത് ഈശ്വരന്‍ ഉള്ളിടത്ത് ഐശ്വര്യവുമുണ്ടാകണം. അനൈശ്വര്യവും ഈശ്വരനിശ്ചയമാണെന്ന് കരുതരുത്. ഇന്ന് നമുക്കൊരു ഋഗ്വേദമന്ത്രം പഠിക്കാം. കാണുക: ഓം മന്ദ്രയാ സോമ ധാരയാ വൃഷാ പവസ്വ ദേവയുഃ അവ്യോ വാരേഷ്വസ്മയുഃ (ഋഗ്വേദം 9.6.1) പദം പിരിച്ചുള്ള അര്‍ഥം: (സോമ=) അല്ലയോ ആനന്ദദായകനായ ഭഗവാനേ, അവിടു
അയ്യപ്പജ്യോതി സന്ദേശം; ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്

അയ്യപ്പജ്യോതി സന്ദേശം; ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്

Malayalam
Updates from :  Janmabhomi : ധര്‍മ്മസംരക്ഷണത്തിന് നാം ഒറ്റക്കെട്ടായി മുന്നോട്ട് വരുന്നെന്നും ഇന്നലെവരെ സമൂഹത്തെ ഭിന്നിപ്പിച്ചിരുന്ന പല ഘടകങ്ങളെയും അതിക്രമിച്ച് ഒരുമനസ്സായി ഒരു വചസ്സായി അറിവിന്റെ പ്രകാശത്തെ ജ്വലിപ്പിക്കുന്നതിനായി, ശ്രദ്ധാഭക്തിയോടുകൂടി നമ്മളിതാ ഒത്തൊരുമിച്ചിരിക്കുന്നു. ഒരിക്കലും നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ധര്‍മ്മമൂല്ല്യങ്ങളും തകര്‍ക്കപ്പെടുകയില്ല, എന്നുള്ള ഒരു ആത്മവിശ്വാസം സമൂഹത്തിന് സ്വയം വളര്‍ത്തിയെടുക്കാന്‍ ഈ അയ്യപ്പജ്യോതി ഉപകരിക്കട്ടെ. സജ്ജനങ്ങളെ, കേരളത്തില്‍ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെ അയ്യപ്പജ്യോതി, നമ്മള്‍ ഒത്തൊരുമിച്ച് ജ്വലിപ്പിക്കുകയാണ്. ഈ ഒരു അയ്യപ്പജ്യോതി നമ്മുടെ എല്ലാവരുടെയും കൂട്ടായ്മയോടുകൂടി സാര്‍ത്ഥകമാകുന്ന സമയത്ത്, വ്യക്തമായൊരു സന്ദേശം അത് നമുക്കിടയിലും ഹൈന്ദവാചാര വ്യവസ്ഥകളെ മുഴുവന്‍, ഹൈന്ദവ വിശ്വാസ വ്യവസ്ഥയെ മുഴുവന്‍തന്നെ, ചവിട്ടിമെ
ViBESolutions (P) Ltd | Technopark Campus| Thiruvananthapuram, Kerala 695581 | www.vibesolution.com | Designed by Vibesolutions.