കണ്ണൂരില്‍ പിടിയിലായ ഐഎസ് ബന്ധമുള്ള മൂന്നുപേരും മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

Updates from : Express Kerala

കണ്ണൂര്‍: തീവ്രവാദസംഘടനയായ ഐഎസുമായി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ മൂന്ന് പേരും മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്ന് പൊലീസ്. കണ്ണൂര്‍ വളപട്ടണത്താണ് ഇവരെ പൊസീസ് അറസ്റ്റ് ചെയ്തത്. തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തിവരാണ് പിടിയിലായത്. ഇവരെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കണ്ണൂര്‍ ചക്കരക്കല്‍ മുണ്ടേരി സ്വദേശികളായ മിതലജ്, റാഷിദ്, ചെട്ടുകുളം സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎപിഎ 38, 39 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ഐഎസില്‍ പരിശീലനം നേടിയ ശേഷം സിറിയയിലേക്കുള്ള യാത്രാമധ്യേ തുര്‍ക്കിയല്‍ വെച്ച്‌ പൊലീസ് തിരിച്ചയച്ചവരാണ് അറസ്റ്റിലായത്. ഇസ്താംബൂളില്‍ മൂന്ന് മാസം താമസിച്ച ശേഷമാണ് ഇവര്‍ സിറിയയിലേക്ക് പോയത്. തുര്‍ക്കിയില്‍ നിന്ന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തുര്‍ക്കി പൊലീസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.

തുര്‍ക്കിയില്‍ നിന്ന് നാല് മാസം മുന്‍പാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നേരത്തെ രണ്ടുമൂന്ന് തവണ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇവര്‍ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ViBESolutions (P) Ltd | Technopark Campus| Thiruvananthapuram, Kerala 695581 | www.vibesolution.com | Designed by Vibesolutions.