ഇന്ത്യയില്‍ ഫിയറ്റും കച്ചവടം മതിയാക്കുന്നു

Updates from :  DriveSpark :

വാഹന പ്രേമികള്‍ക്ക് ഒരു ദുഃഖവാര്‍ത്ത. ഇന്ത്യയില്‍ ഫിയറ്റ് കാറുകള്‍ നിര്‍ത്തലാക്കാന്‍ എഫ്‌സിഎ (ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ്) തീരുമാനിച്ചു. ഫിയറ്റ് കാറുകള്‍ക്ക് കാര്യമായ വില്‍പ്പനയില്ലാത്തതിനെ തുടര്‍ന്നാണ് എഫ്‌സിഎയുടെ നടപടി. പുന്തോ, ലീനിയ, അബാര്‍ത്ത്, അവഞ്ചൂറ, അര്‍ബന്‍ ക്രോസ് മോഡലുകളുടെ ഉത്പാദനം പൂര്‍ണ്ണമായി നിര്‍ത്താനുള്ള നടപടികള്‍ കമ്ബനി സ്വീകരിച്ചതായി റിപ്പോര്‍ട്ട്.

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

ഇന്ത്യയില്‍ ജീപ്പ് മോഡലുകള്‍ നേടുന്ന തകര്‍പ്പന്‍ പ്രചാരമാണ് ഫിയറ്റിന്റെ വഴി മുടക്കിയത്. കോമ്ബസിന്റെ വരവ് ജീപ്പിന്റെ ഇന്ത്യയില്‍ തലവര മാറ്റിക്കുറിച്ചു. കോമ്ബസ് കൈയ്യടക്കുന്ന വില്‍പ്പന മുന്നില്‍ക്കണ്ട് ഇനി ചെറു എസ്‌യുവികളുമായി കളംനിറയാനുള്ള പുറപ്പാടിലാണ് എഫ്‌സിഎ ഇന്ത്യ.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

പുതിയ രണ്ടു എസ്‌യുവികളെ ജീപ്പിന് കീഴില്‍ കമ്ബനി ഉടന്‍ അവതരിപ്പിക്കും. ഇതില്‍ ഒന്നു നാലു മീറ്ററില്‍ താഴെയുള്ള മോഡലാണുതാനും. എസ്‌യുവി മോഡലുകളിലേക്കു തിരിയുമ്ബോള്‍ നഷ്ട കണക്കുകള്‍ മാത്രം കാഴ്ച്ചവെക്കുന്ന ഫിയറ്റ് താമസിയാതെ തങ്ങള്‍ക്കൊരു ബാധ്യതയായി മാറുമെന്ന ആശങ്ക എഫ്‌സിഎ ഇന്ത്യയ്ക്കുണ്ട്.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

പഴയ പുന്തോ അടിത്തറയില്‍ നിന്നും മാറിച്ചിന്തിക്കാന്‍ ഫിയറ്റ് കാട്ടിയ വിമുഖത കമ്ബനിയുടെ പരാജയത്തിന്റെ മൂലകാരണമാണ്. ഇന്ത്യയില്‍ പ്രാദേശികമായി വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ജീപ്പ് സ്വയംപര്യാപ്തത നേടിയ പശ്ചാത്തലത്തില്‍ പുതിയ എസ്‌യുവി മോഡലുകളെ ജീപ്പ് ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരുന്നതാണ് എഫ്‌സിഎയ്ക്കു കൂടുതല്‍ ഗുണകരം.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

ജീപ്പ് എസ്‌യുവികള്‍ക്കുള്ള പ്രചാരം ഫിയറ്റ് കിണഞ്ഞു ശ്രമിച്ചാല്‍പ്പോലും ലഭിക്കില്ലെന്നു എഫ്‌സിഎയ്ക്ക് അറിയാം. മാത്രമല്ല, ഫിയറ്റിനെ നിര്‍ത്തി പകരം ജീപ്പിന്റെ ഉത്പാദന ശേഷി കൂട്ടാനും എഫ്‌സിഎയ്ക്ക് ആലോചനയുണ്ട്.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

അതേസമയം രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഫിയറ്റ് ഡീലര്‍ഷിപ്പുകളുടെ കാര്യം ഇതോടെ അനിശ്ചിതത്വത്തിലാവും. ഒരുപക്ഷെ ഡീലര്‍ഷിപ്പുകളില്‍ ഭൂരിപക്ഷവും ജീപ് ഔട്ട്‌ലെറ്റുകളായി രൂപാന്തരപ്പെടാം. എന്തായാലും ഫിയറ്റിന്റെ പിന്‍മാറ്റം ജീപ്പിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കി മാറ്റും.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

2020 ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി മാറാനിരിക്കെ, ഫിയറ്റിന്റെ പിന്‍മാറ്റം ഇന്ത്യന്‍ വിപണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കും. നേരത്തെ ജനറല്‍ മോട്ടോര്‍സ് ഇന്ത്യയില്‍ കച്ചവടം അവസാനിപ്പിച്ച്‌ മടങ്ങിയിരുന്നു.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

ഇന്ത്യയില്‍ നിന്നു വിടവാങ്ങുമെങ്കിലും രാജ്യാന്തര നിരയില്‍ ഫിയറ്റും എസ്‌യുവി ലോകത്തേക്കു കടക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടെ പുതിയ ഫാസ്റ്റ്ബാക്ക് കൂപ്പെ ക്രോസ്‌ഓവര്‍ കോണ്‍സെപ്റ്റിനെ ഫിയറ്റ് അടുത്തിടെ അവതരിപ്പിക്കുകയുണ്ടായി.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

വിപണിയിലെ എസ്‌യുവി തരംഗം തിരിച്ചറിഞ്ഞ ഫിയറ്റ് ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്ക്സ് എന്നിവര്‍ക്കുള്ള ഉത്തരമായാണ് ഫാസ്റ്റ്ബാക്കിനെ അവതരിപ്പിക്കുന്നത്. കമ്ബനിയുടെ പുതുതലമുറ ഡിസൈന്‍ ഭാഷ പുതിയ കൂപ്പെ ക്രോസ്‌ഓവറില്‍ വ്യക്തമായി കാണാം.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

ജീപ് റെനഗേഡ്, ഫിയറ്റ് 500X മോഡലുകള്‍ പുറത്തിറങ്ങുന്ന ഫിയറ്റിന്റെ സ്മോള്‍ വൈഡ് അടിത്തറയായിരിക്കും ഫാസ്റ്റ്ബാക്ക് എസ്‌യുവിയും ഉപയോഗിക്കുക. റെനഗേഡില്‍ നിന്നും തന്നെയായിരിക്കും എഞ്ചിന്‍. അതേസമയം വരാന്‍പോകുന്ന ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ കോമ്ബസിന്റെ പുതിയ പതിപ്പുകളെ പിന്നണിയില്‍ ജീപ് ഒരുക്കുന്നുണ്ട്.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

ഇതില്‍ നൈറ്റ് ഈഗിള്‍, ട്രെയില്‍ഹൊക്ക് പതിപ്പുകളും പെടും. കോമ്ബസ് നിരയിലെ ഏറ്റവും സ്പോര്‍ടി പതിപ്പായിരിക്കും ട്രെയില്‍ഹൊക്ക്. മോഡലിന്റെ വരവു പ്രമാണിച്ചു ഡീലര്‍ഷിപ്പുകള്‍ കോമ്ബസ് ട്രെയില്‍ഹൊക്കിന്റെ അനൗദ്യോഗിക പ്രീ-ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് വകഭേദത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ട്രെയില്‍ഹൊക്ക് പതിപ്പില്‍ കൂടുതല്‍ സജ്ജീകരണങ്ങളും സൗകര്യങ്ങളും ജീപ് നല്‍കും. പുതിയ റോക്ക് മോഡാണ് മോഡലിന്റെ പ്രധാന വിശേഷം.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

ട്രെയില്‍ഹൊക്കിന് ശേഷം വരാന്‍ പോകുന്ന കോമ്ബസ് നൈറ്റ് ഈഗിള്‍ പതിപ്പിന് ലിമിറ്റഡ് വകഭേദം ആധാരമാകും. രൂപത്തിലും ഭാവത്തിലും ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്ഡേറ്റുകള്‍ മാത്രമെ കോമ്ബസ് നൈറ്റ് ഈഗിള്‍ അവകാശപ്പെടുകയുള്ളൂ.

 

ഫിയറ്റും ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നു

പരിഷ്‌കരിച്ച 18 ഇഞ്ച് അലോയ് വീലുകള്‍, തിളക്കമേറിയ കറുത്ത ഡിസൈന്‍ ഘടനകള്‍, പുതിയ നിറങ്ങള്‍ എന്നിവയെല്ലാം നൈറ്റ് ഈഗിള്‍ പതിപ്പിന്റെ വിശേഷങ്ങളില്‍പ്പെടും. പുതിയ കോമ്ബസ് ട്രെയില്‍ഹൊക്ക്, ഡാര്‍ക്ക് ഈഗിള്‍ പതിപ്പുകള്‍ക്ക് 21 ലക്ഷം രൂപ മുതല്‍ വിപണിയില്‍ വില പ്രതീക്ഷിക്കാം.

Source: Livemint

 

source: drivespark.com

Leave a Reply

Your email address will not be published. Required fields are marked *

ViBESolutions (P) Ltd | Technopark Campus| Thiruvananthapuram, Kerala 695581 | www.vibesolution.com | Designed by Vibesolutions.