ആര്‍ക്കും പ്രവേശനമില്ലാത്ത ഇന്ത്യന്‍ ദ്വീപിലേക്കെത്താന്‍

Updates from :  ഈസ്റ്റ് കോസ്റ്റ് ഡെയിലി  :

ആര്‍ക്കും പ്രവേശനമില്ലാത്ത ഇന്ത്യന്‍ ദ്വീപിലേക്കെത്താന്‍ അമ്ബേറ്റു മരിച്ച വിനോദസഞ്ചാരി നല്‍കിയത് ഇരുപതിനായിരത്തിലേറെ രൂപ

പോര്‍ട്ട് ബ്ലയര്‍: നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്ബേറ്റു കൊല്ലപ്പെട്ട യുഎസ് വിനോദസഞ്ചാരി ദ്വീപില്‍ എത്തുന്നതിനായി മത്സ്യത്തൊഴിലാളികള്‍ക്ക് 25,000 രൂപ നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ അലബാമ സ്വദേശി ജോണ്‍ അലന്‍ ചൗ(27) ആണ് ഗോത്രവര്‍ഗ്ഗക്കാരുടെ അമ്ബേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 14നാണ് ചൗ മല്‍സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ദ്വീപിനു സമീപമെത്തിയത്. പിറ്റേന്നു ചെറുവള്ളത്തില്‍ ചൗ ഒറ്റയ്ക്ക് ദ്വീപിലേക്കു പോയി. ദ്വീപ് നിവാസികള്‍ അമ്ബേയ്യുന്നത് കണ്ടിട്ടും ഇയാള്‍ ദ്വീപിലേക്ക് പോകുകയായിരുന്നു.

16-ാം തീയതി വൈകുന്നേരം തിരിച്ചെത്തിയ ചൗ മരുന്നുവയ്ക്കുകയും സെന്റിനലിക്കാരെ കണ്ടതിനെ കുറിച്ചു ഡയറിയില്‍ എഴുതുകയും ചെയ്‌തു. രാത്രി വീണ്ടും ദ്വീപിലേക്കു പോയ ചൗവിനെ ഗോത്രവര്‍ഗക്കാര്‍ അമ്ബെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു. 17നു രാവിലെ ചൗവിനോടു രൂപസാദൃശ്യമുള്ള ഒരാളുടെ ശരീരം ഗോത്രവര്‍ഗ്ഗക്കാര്‍ തീരത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നതും മണ്ണില്‍ കുഴിച്ചിടുന്നതും മല്‍സ്യത്തൊഴിലാളികള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം ചൗവിന്റെ മൃതദേഹം വീണ്ടെടുക്കന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നു ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

ViBESolutions (P) Ltd | Technopark Campus| Thiruvananthapuram, Kerala 695581 | www.vibesolution.com | Designed by Vibesolutions.